മഹാരാഷ്ട്രയിൽ പതിനാറുക്കാരിയെ ബലാത്സംഗം ചെയ്തു - കൗമാരക്കാരി
പ്രതിക്കെതിരെ ഐപിസി 376, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ പതിനാറുക്കാരിയെ ബലാത്സംഗം ചെയ്തു
മുംബൈ: മഹാരാഷ്ട്രയിൽ വയലിൽ കന്നുകാലികളെ മേയാൻ കൊണ്ടുപോയ 16കാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പൽഘർ ജില്ലയിലെ മാനോറിലാണ് സംഭവം. ഒക്ടോബർ 21ന് കന്നുകാലികളുമായി വയലിലേക്ക് പോയ പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.