മുംബൈ:ശാരീരിക വെല്ലുവിളി നേരിടുന്ന 14 വയസുകാരിയെ പീഡിപ്പിച്ച ചെയ്ത കേസിൽ ഹോസ്റ്റൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗ്പൂർ ജില്ലയിലെ കറ്റോളിലെ ഹോസ്റ്റൽ സൂപ്രണ്ടാണ് പിടിയിലായത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിന് കുട്ടിയുടെ അമ്മയുടെ പേരിലും നഴ്സിന്‍റെ പേരിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശാരീരിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; ഹോസ്റ്റൽ ജീവനക്കാരൻ അറസ്റ്റിൽ - നാഗ്പൂർ ജില്ല
14 വയസുകാരിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതിന് പെൺകുട്ടിയുടെ അമ്മയും നഴ്സും അറസ്റ്റിലായി
ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ഹോസ്റ്റൽ ജീവനക്കാരൻ അറസ്റ്റിൽ
ആറാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി അഞ്ച് വർഷമായി ഹോസ്റ്റലിലാണ് താമസം. കഴിഞ്ഞ മാർച്ച് മുതൽ സൂപ്രണ്ട് രാജേന്ദ്ര കൽബന്ദെ (44) പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് പ്രതികൾക്കുമെതിരെ ഐപിസി, പോക്സോ നിയമ പ്രകാരം കേസെടുത്തു.