ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഛത്തർപൂരിൽ കൊവിഡ് കെയർ സെന്‍ററിൽ ചികിത്സയിലായിരുന്ന 14 വയസുകാരിയെ മറ്റൊരു കൊവിഡ് രോഗി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിച്ചെന്ന് പൊലീസ്. ജൂലൈ 15ന് രാത്രി പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി പീഡിപ്പിച്ചതായി ആരോപിക്കുന്ന 19കാരനും മറ്റ് രണ്ട് കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് ബാധിതയായ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി - കൊവിഡ് ബാധിതയായ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ലൈംഗികാതിക്രമങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്‍റെ (ഐടിബിപി) നേത്യത്വത്തിലാണ് കൊവിഡ് കേന്ദ്രം പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തതും വീട്ടിൽ ക്വാറന്‍റൈൻ ചെലവ് താങ്ങാൻ കഴിയാത്തതുമായവരും ഇവിടെയുണ്ട്. ഇവിടെ ചേരിയിൽ താമസിച്ചിരുന്ന പെൺകുട്ടിയെയും പ്രതികളെയും ബന്ധുക്കളോടൊപ്പമാണ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളും കേന്ദ്രത്തിൽ ചികിത്സയിലാണ്.
ലൈംഗികാതിക്രമങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. അതേസമയം, 19 വയസുകാരൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കില്ലെന്നും പെൺകുട്ടിയുടെ വാദങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ കോവിഡ് ഫലങ്ങൾ വന്നതിന് ശേഷമായിരിക്കും അറസ്റ്റ്. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 376 (ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരം രണ്ട് പേർക്കെതിരെ കേസെടുത്തു.