ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുത്തൻ വിദ്യാഭ്യാസ നയത്തിന്‍റെ നേട്ടങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമാകേണ്ടത് അധ്യാപകരുടെ ഇടപെടലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസ രീതി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലാകമാനം മാറ്റങ്ങള്‍ കൊണ്ടുവരും. വിദ്യാര്‍ഥികളും അധ്യാപകരും ഒന്നുചേര്‍ന്ന വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഈ സമ്പ്രദായം വഴിയൊരുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
കൊവിഡ് കാല വിദ്യാഭ്യാസം; അധ്യാപകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി - man ki baath news
പുത്തൻ വിദ്യാഭ്യാസ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലാകമാനം മാറ്റങ്ങള്‍ കൊണ്ടുവരും. വിദ്യാര്‍ഥികളും അധ്യാപകരും ഒന്നുചേര്‍ന്ന വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഈ സമ്പ്രദായം വഴിയൊരുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
"സെപ്‌റ്റംബര്‍ അഞ്ചിന് നാം അധ്യാപക ദിനം ആഘോഷിക്കുകയാണ്. ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും നാം ഓര്‍ത്തെടുക്കുമ്പോള്‍ ചില അധ്യാപകരുടെ ഓര്‍മകളും തീര്‍ച്ചയായും നമ്മുടെ മനസിലേക്കെത്തും. ഈ കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങളെ മനസിലാക്കുന്ന അധ്യാപകര്‍ അതിനെ അവസരമായി കാണുകയാണ്. സാങ്കേതിക വിദ്യകളെ നമ്മുടെ വിദ്യാഭ്യാസ രീതിയുമായി കൂട്ടിച്ചേര്‍ത്ത് പുതിയ പഠന രീതികള്‍ അവതരിപ്പിക്കാൻ അധ്യാപകര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റത്തിന് വഴിവെക്കുന്ന പുത്തൻ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യാപകര്‍ക്ക് അഭിനന്ദനം അറിയിച്ചത്.