ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഡോ. സർവപള്ളി രാധാകൃഷ്ണന്‍റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് സ്മരണാജ്ഞലി അർപ്പിക്കുകയും രാജ്യമെമ്പാടുമുള്ള അധ്യാപകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ അധ്യാപകരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. അധ്യാപക ദിനത്തിൽ, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങൾക്ക് ഞാൻ നന്ദിയർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'മൻ കി ബാത്ത്' റേഡിയോ പ്രോഗ്രാമിൽ നിന്നുള്ള ഒരു ഹ്രസ്വ ക്ലിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു.
അധ്യാപക ദിനം; ഡോ. എസ്. രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി - Teachers' Day
1888 സെപ്റ്റംബർ അഞ്ചിന് ജനിച്ച മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍റെ സ്മരണയ്ക്കായി അധ്യാപക ദിനം രാജ്യമെമ്പാടും ആചരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ മാതൃകാപരമാണ്
മോദി
1888 സെപ്റ്റംബർ 5ന് ജനിച്ച മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍റെ സ്മരണയ്ക്കായി അധ്യാപക ദിനം രാജ്യമെമ്പാടും ആചരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ മാതൃകാപരമാണ്. 1962 മുതലാണ് അധ്യാപകദിനം ആചരിക്കുന്നത്.
Last Updated : Sep 5, 2020, 1:57 PM IST