കേരളം

kerala

ETV Bharat / bharat

വിവാഹാഭ്യർത്ഥന നിരസിച്ചു ,തമിഴ് നാട്ടിൽ അധ്യാപികയെ വെട്ടിക്കൊന്നു - teacher

ആറ് മാസം മുമ്പ്  രാജശേഖർ വിവാഹാഭ്യർത്ഥനയുമായി രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. അത് സ്വീകരിക്കാഞ്ഞതാകാം പ്രതിയെ കൊലപാതകത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

കൊല്ലപ്പെട്ട അധ്യാപിക എസ് രമ്യ

By

Published : Feb 22, 2019, 11:22 PM IST

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റർ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയിൽ ഇന്ന് രാവിലെയാണ് സംഭവം .ഗായത്രി മെട്രിക്കുലേഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് അധ്യാപിക എസ് രമ്യയാണ് കൊല്ലപ്പെട്ടത്.

പതിവുപോലെ ക്ലാസിലെത്തിയ അധ്യാപികയെ പ്രതിയായ രാജശേഖർ അക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ രമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി സ്കൂൾ അധികൃർ പറഞ്ഞു.

കോളജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് രാജശേഖർ വിവാഹാഭ്യർത്ഥനയുമായി രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. അത് സ്വീകരിക്കാഞ്ഞതാകാം പ്രതിയെ കൊലപാതകത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details