ഹൈദരാബാദ്: ടിഡിപി നേതാവും മുൻ എംഎൽഎയുമായ ജെ.സി പ്രഭാകർ റെഡ്ഡിയെയും മകൻ ജെ.സി അസ്മിത് റെഡ്ഡിയെയും ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പിനെ കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്.
വ്യാജരേഖ ചമച്ച കേസില്‍ ടിഡിപി നേതാവിനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു
വാഹനങ്ങൾ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പിനെ കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്
ആന്ധ്ര മുൻ മുഖ്യമന്ത്രിയും ടിഡിപി മേധാവിയുമായ എൻ. ചന്ദ്രബാബു നായിഡു പ്രഭാകറിന്‍റെയും അസ്മിത്തിന്‍റെയും അറസ്റ്റിനെ അപലപിച്ചു. മുഖ്യമന്ത്രി വൈ. എസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. ഒരു വർഷത്തിനിടയിലെ പരാജയങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഗൻ മോഹന്‍ റെഡ്ഡിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് കെട്ടിച്ചമച്ച കേസുകളിൽ ടിഡിപി നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.