അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പുതിയ ക്യാമ്പിനും വീട്ടിലെ ഓഫീസ് കെട്ടിടത്തിനുമായി അനുവദിച്ച ഫണ്ടിനെ ചോദ്യം ചെയ്‌ത് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ബുധനാഴ്‌ച തന്‍റെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ വീടിനുവേണ്ടി വിനിയോഗിച്ച പണത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു ചോദ്യം ചെയ്‌തത്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ 73 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ വീട് മോടിപിടിപ്പിക്കുന്നതിനായി അനുവദിച്ചത്. കഴിഞ്ഞ അഞ്ച് മാസ കാലമായിട്ടുള്ള ദുര്‍ഭരണത്തിന്‍റെ ഫലമായി ആന്ധ്രാപ്രദേശ് നേരിടുന്ന സാമ്പത്തിക പിരിമുറുക്കം തുടരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം നടന്നതെന്നും ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു.
ആന്ധ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്കായി അനുവദിച്ച ഫണ്ടിനെ ചോദ്യം ചെയ്‌ത് ടിഡിപി - tdp questions the fund alloted to cm
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ 73 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ വീട് മോടിപിടിപ്പിക്കുന്നതിനായി അനുവദിച്ചതെന്ന് ടിഡിപി.
ആന്ധ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്കായി അനുവദിച്ച ഫണ്ടിനെ ചോദ്യം ചെയ്‌ത് ടിഡിപി
ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌തതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിന്‍റെ വീടിനുസമീപമുള്ള റോഡുകൾ വീതികൂട്ടുന്നതിനായി സര്‍ക്കാര്‍ ഉത്തരവിട്ടതായും ടിഡിപി ആരോപിച്ചു. കൂടാതെ സുരക്ഷാക്രമീകരണങ്ങൾക്കായി 1.895 ലക്ഷം രൂപ ചെലവഴിച്ചതായും ടിഡിപി കൂട്ടിച്ചേര്‍ത്തു. 2019 മെയ് 30നാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.