കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ ടിഡിപി നേതാവ് കൊല്ലപ്പെട്ടു - crime news

ജനഗോണ്‍ ജില്ലയിലെ മുന്‍ കൗണ്‍സിലറും ടിഡിപി അംഗവുമായ പുലിസ്വാമിയെയാണ് അജ്ഞാതര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

തെലങ്കാനയില്‍ ടിഡിപി നേതാവ് കൊല്ലപ്പെട്ടു  ടിഡിപി  തെലങ്കാന ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  TDP leader brutally Killed in Janagaon  Janagaon news  crime news  crime latest news
തെലങ്കാനയില്‍ ടിഡിപി നേതാവ് കൊല്ലപ്പെട്ടു

By

Published : Jan 28, 2021, 12:39 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ ടിഡിപി നേതാവ് കൊല്ലപ്പെട്ടു. ജനഗോണ്‍ ജില്ലയിലെ മുന്‍ കൗണ്‍സിലറും ടിഡിപി അംഗവുമായ പുലിസ്വാമിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച പുലര്‍ച്ചെ പ്രഭാത നടത്തത്തിനിറങ്ങിയ പുലിസ്വാമിയെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അജ്ഞാതര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാറംഗല്‍ ഹൈദരാബാദ് പാതയിലെ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കൂളിന് സമീപം വെച്ചാണ് സംഭവം നടന്നത്. ഭൂമി തര്‍ക്ക കേസില്‍ പുലിസ്വാമിക്ക് അനുകൂലമായ കോടതി വിധിയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് ജനഗോണ്‍ എസിപി വിനോദ് കുമാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details