കേരളം

kerala

ETV Bharat / bharat

യുവതിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍ - crime latest news

പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്.

യുവതിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

By

Published : Nov 17, 2019, 4:10 PM IST

കൊല്‍ക്കത്ത: യുവതിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കഴിഞ്ഞ തിങ്കളാഴ്ച നടക്കാനിറങ്ങിയ യുവതിയെ ഒരു സംഘം തട്ടികൊണ്ടു പോകുകയായിരുന്നു. പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്.

പര്‍ഗാനസ് ജില്ലയിലെ നരേന്ദ്രപൂരില്‍ നിന്നാണ് ടാക്‌സി ഡ്രൈവറെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സാഹചര്യ തെളിവനുസരിച്ച് കൂട്ടബലാംത്സഗം നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തന്നെ മര്‍ദ്ദിച്ചെന്നും വാഹനത്തില്‍ നിന്നും തള്ളിയിട്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details