കേരളം

kerala

ETV Bharat / bharat

മദ്യം വാങ്ങാൻ എങ്ങനെ ബാരിക്കേഡുകൾ താണ്ടാം; വൈറലായി റിഹേഴ്സൽ ദൃശ്യങ്ങൾ - തിരുപ്പൂർ

കുട ചൂടി ബാരിക്കേഡുകൾ കടക്കുന്ന ആളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Liquor shop  viral video  COVID-19  COVID-19 lockdown  വൈറലായി റിഹേഴ്സൽ ദൃശ്യങ്ങൾ  തിരുപ്പൂർ  തമിഴ്‌നാട് സർക്കാർ
മദ്യം വാങ്ങാൻ എങ്ങനെ ബാരിക്കേഡുകൾ താണ്ടാം

By

Published : May 7, 2020, 12:27 PM IST

തിരുപ്പൂർ:തമിഴ്‌നാട് സർക്കാർ വൈൻ ഷോപ്പുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ, സാമൂഹിക അകലം പാലിച്ച് എങ്ങനെ മദ്യം വാങ്ങാം എന്ന് വിശദീകരിക്കുകയും റിഹേഴ്സൽ ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. തിരുപ്പൂരിലെ വീരപ്പാണ്ടിയിലെ ഒരു മദ്യവിൽപ്പന ശാലയുടെ മുന്നിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കുട ചൂടി ബാരിക്കേഡുകൾ കടക്കുന്ന ആളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

വൈറലായ റിഹേഴ്സൽ ദൃശ്യങ്ങൾ

വൈൻ ഷോപ്പുകളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്, കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കർശനമായ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 771 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,829 ആയി.

ABOUT THE AUTHOR

...view details