തരുണ്‍ ബജാജിനെ ഇക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിയായി നിയമിച്ചു
1988 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ് തരുണ്‍ ബജാജ്. അതാനു ചക്രവര്‍ത്തി വിരമിച്ച ഒഴിവിലാണ് നിയമനം.
ന്യൂഡല്‍ഹി: തരുണ്‍ ബജാജിനെ ഇക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിയായി നിയമിച്ചു. ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം. കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത സമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1988 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ് ബജാജ്. അതാനു ചക്രവര്‍ത്തി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിയായി അദ്ദേഹം മെയ് ഒന്നു മുതല്‍ ചുമതല ഏറ്റെടുത്തു. ധനകാര്യ മന്ത്രാലയം ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ ധനകാര്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.