ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ഇന്ത്യയിലെ സമാധാനത്തിന് വിഘാതം സൃഷ്ടിച്ചതായി കനേഡിയൻ എഴുത്തുകാരൻ താരെക് ഫത്തേഹ്. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്ത് രാം ക്ഷേത്ര നിർമാണം തുടങ്ങി. തുടര്‍ന്ന് സിഎഎ കൊണ്ടുവന്നു. ഇനിയുള്ളത് ഏകീകൃത സിവില്‍ കോഡാണ്. അതും കൊണ്ടുവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
സിഎഎ പ്രതിഷേധത്തില്‍ പിന്നില്‍ ഐഎസ്: താരെക് ഫത്തേഹ് - എന്‍ആര്‍സി
ഒരിക്കല്‍ നിങ്ങള്‍ ഇന്ത്യയില്‍ പുറത്തായവരാണ്. വീണ്ടും എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. ഒരു പുസ്തകമോ എന്തിന് നിയമം പോലും വായിക്കാത്തവരോ ആണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പുതിയ ഭേദഗതി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ബാധകമല്ല. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്കും, പാകിസ്ഥാനിലെ തീവ്ര മുസ്ലീം വിഭാഗങ്ങള്‍, ഐഎസ്ഐഎസുകാര്‍, ജാമിയ മിലിയ, അലിഗഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ക്കാണ് ഈ പ്രശ്നം ബാധിക്കുന്നത്. യഥാര്‍ഥത്തില്‍ എന്‍ആര്‍സി പോലും ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ല. ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ് ആണ്. ഒരിക്കല്‍ നിങ്ങള്‍ ഇന്ത്യയില്‍ പുറത്തായവരാണ്. വീണ്ടും എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. ഒരു പുസ്തകമോ എന്തിന് നിയമം പോലും വായിക്കാത്തവരോ ആണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ നഗര നക്സലുകള്‍, കോടീശ്വരന്‍മാരായ കമ്മ്യൂണിസ്റ്റുകാര്‍ ഒക്കെയാണവര്‍.
സിഎഎ കൊണ്ടു വന്ന് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണമെന്ന് ഫത്തേഹ് വാദിച്ചു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുന്നില്ലെങ്കില്‍ പിന്നെ ഏത് രാജ്യമാണ് ഇത്തരമൊരു കാര്യം ചെയ്യുക എന്നും താരെക് ഫത്തേഹ് ചോദിച്ചു.