വൃദ്ധയെയും മകനെയും മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ - MH
പ്രേതബാധ ഒഴിപ്പിക്കാനായി വൃദ്ധയെയും മകനെയും ക്രൂരമായി മർദിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേർ സ്ത്രീയുടെ ബന്ധുക്കളാണ്.
മുംബൈ: താനെ ജില്ലയിൽ വൃദ്ധയായ സ്ത്രീയെയും മകനെയും മർദിച്ച് കൊലപ്പെടുത്തിയ 'താന്ത്രികൻ' ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കല്യാൺ ടൗൺഷിപ്പിലെ അറ്റാഡെ ഗ്രാമത്തിലാണ് സംഭവം. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 76കാരിയായ വൃദ്ധയെയും 50 വയസുള്ള മകനെയുമാണ് മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായ രണ്ട് പേർ സ്ത്രീയുടെ ബന്ധുക്കളാണ്. ഐപിസി സെക്ഷൻ 302, 34, അടക്കമുള്ള പ്രധാന വകുപ്പുകളാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ 17 വയസുള്ള മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.