തമിഴ്‌നാട്ടിൽ 5,890 പേർക്ക് കൂടി കൊവിഡ്; 120 കൊവിഡ് മരണം - TN covid updates
ഇന്ന് 120 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
തമിഴ്‌നാട്ടിൽ 5,890 പേർക്ക് കൂടി കൊവിഡ്; 120 കൊവിഡ് മരണം
ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി 5,890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,43,945 ആയി. ഇതിൽ 2,83,937 പേർ കൊവിഡ് മുക്തി നേടിയെന്നും 5,886 പേർ കൊവിഡ് മൂലം മരിച്ചെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് 120 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 54,019 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 5,667 പേർ ഇന്ന് കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.