തമിഴ്നാട്ടിൽ 5,684 പേർക്ക് കൂടി കൊവിഡ് - chennai
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 4,74,940 ആയി ഉയർന്നു.

തമിഴ്നാട്ടിൽ 5,684 പേർക്ക് കൂടി കൊവിഡ്
ചെന്നൈ:തമിഴ്‌നാട്ടിൽ 5,684 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 4,74,940 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 87 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ 6,599 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4,16,715 ആയി. നിലവിൽ സംസ്ഥാനത്ത് 50,213 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.