തമിഴ്‌നാട്ടിൽ 5,344 പുതിയ കൊവിഡ് കേസുകൾ; 60 മരണം - തമിഴ്‌നാട് കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,47,337. ആകെ കൊവിഡ് മരണം 8,871
![തമിഴ്‌നാട്ടിൽ 5,344 പുതിയ കൊവിഡ് കേസുകൾ; 60 മരണം tamilnadu covid update tamilnadu covid chennai covid തമിഴ്‌നാട് കൊവിഡ് തമിഴ്‌നാട് കൊവിഡ് അപ്‌ഡേറ്റ് തമിഴ്‌നാട് കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8887233-77-8887233-1600703194067.jpg)
തമിഴ്‌നാട്ടിൽ 5,344 പുതിയ കൊവിഡ് കേസുകൾ; 60 മരണം
ചെന്നൈ: തമിഴ്‌നാട്ടിൽ 5,344 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,47,337 ആയി ഉയർന്നു. മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവരാണ്. 60 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 8,871 ആയി. 5,492 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,91,971 ആയി. നിലവിൽ 46,495 പേർ ചികിത്സയിൽ തുടരുന്നു.