തമിഴ്നാട്ടിൽ 3,086 പേര്‍ക്ക് കൂടി കൊവിഡ് - covid updates
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,97,116 ആയി
![തമിഴ്നാട്ടിൽ 3,086 പേര്‍ക്ക് കൂടി കൊവിഡ് തമിഴ്‌നാട് കൊവിഡ് കേസുകൾ tamilnadu covid updates covid19 ചെന്നൈ കൊവിഡ് കേസുകൾ covid updates chennai covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9263845-287-9263845-1603295639210.jpg)
തമിഴ്‌നാട്ടിൽ 3,086 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു
ചെന്നൈ: തമിഴ്‌നാട്ടിൽ 3,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,97,116 ആയി ഉയർന്നു. കൂടാതെ 39 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 10,780 ആയി. അതേസമയം തമിഴ്നാട്ടിൽ 4,301 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,50,856 ആയി ഉയർന്നു.