കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 1,912 പേർക്ക് കൂടി കൊവിഡ് - covid recovery tamilnadu

16,441 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്

tamilnadu new covid positive cases  തമിഴ്‌നാട് കൊവിഡ് വാർത്ത  തമിഴ്‌നാട് കൊവിഡ് മരണം വാർത്ത  കൊവിഡ് മുക്തി തമിഴ്‌നാട് വാർത്ത  tamilnadu covid death  covid recovery tamilnadu  tamilnadu covid latest news
കൊവിഡ്

By

Published : Nov 15, 2020, 7:45 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,912 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ 502 പേർ രോഗ ബാധിതരായി. ഇതോടെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ 2,08,131 ആയി. ചെങ്കൽപേട്ട് - 123, കാഞ്ചീപുരം - 82, തിരുവള്ളൂർ - 89 എന്നിങ്ങനെയാണ് സമീപ ജില്ലകളിൽ രോഗബാധ. കോയമ്പത്തൂരിൽ 171 കൊവിഡ് രോഗികളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം ചികിത്സയിലായിരുന്ന 2,520 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 12 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 7,58,191 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചത്. ഇതിൽ 7,30,272 രോഗികൾക്കും സുഖം പ്രാപിച്ചു. 11,478 രോഗികൾക്ക് ജീവഹാനിയും സംഭവിച്ചു. നിലവിൽ 16,441 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details