തമിഴ്‌നാട്ടിൽ പതിനായിരത്തോടടുത്ത് കൊവിഡ് മരണസംഖ്യ
സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 9,984 ആയി
tamilnadu covid cases
ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയതായി 5,447 കൊവിഡ് പോസിറ്റീവ് കേസുകളും 67 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 6,35,855 ആയി. ഇതിൽ 5,80,736 പേർ സുഖം പ്രാപിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 9,984ലെത്തി. നിലവിൽ 45,135 രോഗികളാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,524 പേർ രോഗമുക്തി നേടി.