തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 911 ആയി - COVID19
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 പേർക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചു.
കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 911 ആയി ഉയർന്നു. ഒൻപത് പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 പേർക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചു. രോഗബാധിതരുടെ കുടുംബാംഗങ്ങളെയും അവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിന് വിധേയരാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതനുവസരിച്ച് ലോക് ഡൗൺ നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.