തമിഴ്നാട്ടില്‍ 4150 പേര്‍ക്ക് കൂടി കൊവിഡ് 19 - Tamil Nadu
സംസ്ഥാനത്ത് ഇതുവരെ 1,11,151 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4150 കൊവിഡ് കേസുകളും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,151 ആയി. നിലവില്‍ 46,860 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 1,510 ആണ്. തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് 13,41,715 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതേസമയം, ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് ചില ജില്ലകളിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാളെ പിൻവലിക്കും.