തമിഴ്‌നാട്ടില്‍ 1,232പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Tamil Nadu reports 1,232 new Covid-19 cases
തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 7,94,020 ആയി.
![തമിഴ്‌നാട്ടില്‍ 1,232പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Tamil Nadu reports 1 232 new Covid-19 cases Tamil Nadu reports 1,232 new Covid-19 cases ചെന്നൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9824992-thumbnail-3x2-tn.jpg)
തമിഴ്‌നാട്ടില്‍ 1,232പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ 1,232പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 7,94,020 ആയി. 24 മണിക്കൂറിനിടെ 14 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 11,836 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,398 പേര്‍ രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 7,71,693 ആയി ഉയര്‍ന്നു. നിലവില്‍ 10,491 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.