ചെന്നൈ:രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നെഴ്സ് തമിഴ്നാട് ആരോഗ്യ ക്ഷേമ വകുപ്പിൽ നിയമനം നേടി. തമിഴ്നാട് സ്വദേശി അൻബു റൂബിക്കാണ് ഈ അവസരം ലഭിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ നഴ്‌സായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തിങ്കളായഴ്ച്ചയാണ് ഇവർക്ക് ലഭിച്ചത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്കർ എന്നിവരിൽ ഉത്തരവില്‍ ഒപ്പിട്ടിട്ടുണ്ട്. ആരോഗ്യ ക്ഷേമ വകുപ്പിലെ 5,224 ഒഴിവുകളിലേക്കാണ് തിങ്കളാഴ്ച നിയമനം നടന്നത്.
ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ നഴ്‌സ് തമിഴ്‌നാട്ടില്‍
തമിഴ്നാട് സ്വദേശി അന്‍ബു റൂബി രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നെഴ്സ്
ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ നഴ്‌സ് ഇനി തമിഴ്നാട്ടിൽ
സംസ്ഥാനത്തിന് ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് ആരോഗ്യമന്ത്രി സി വിജയബാസ്കർ പറഞ്ഞു. താൻ വളരെ സന്തോഷവതിയാണെന്നും നഴ്‌സായി നിയമിതയായ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡറായി താൻ മാറിയതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദിയുണ്ടെന്നും റൂബി പറഞ്ഞു.
Last Updated : Dec 3, 2019, 8:35 AM IST