ചെന്നൈ:തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 12,110 കോടി രൂപയുടെ കർഷക കടങ്ങൾ എഴുതിത്തള്ളി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. കോപ്പറേറ്റീവ് ബാങ്കിൽ നിന്നും കടമെടുത്ത 16.43 ലക്ഷം കർഷകർക്ക് ഇത് ഉപകാരപ്രദമാകും എന്നാണ് കരുതുന്നത്.
12,110 കോടിയുടെ കർഷക കടങ്ങൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ
പ്രകൃതി ദുരന്തങ്ങൾ കൊണ്ടും കൊവിഡ് കാരണവും ബുദ്ധിമുട്ടുന്ന കർഷകർക്ക് വേണ്ടിയാണ് കടം എഴുതിത്തള്ളിയതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി.
12,110 കോടിയുടെ കർഷക കടങ്ങൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ
കൊവിഡ് പ്രതിസന്ധിയാലും പ്രകൃതി ദുരന്തങ്ങൾ കാരണവും കഷ്‌ടപ്പെടുന്ന കർഷകർക്ക് വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഐഎഡിഎംകെ സർക്കാർ എന്നും കർഷകർക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള സർക്കാരാണെന്ന് പളനിസ്വാമി പറഞ്ഞു. ഇതിനുപുറമെ, കേന്ദ്ര സഹായമേതുമില്ലാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ 1,714 കോടി രൂപ കൈമാറിയതായും അദ്ദേഹം കൂട്ടിചേർത്തു.