ചെന്നൈ: സുഡാനിലെ മൺപാത്ര നിർമാണ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബാംങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെതുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. നാഗപട്ടണം സ്വദേശി രാമകൃഷ്‌ണൻ, കടലൂർ സ്വദേശികളായ ജയകുമാർ, രാജശേഖർ എന്നിവരാണ് മരിച്ചത്. ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകുന്നത്.
സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് - ഫാക്‌ടറി സ്‌ഫോടനം
സുഡാനിലെ മൺപാത്ര നിർമാണ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെ 18 ഇന്ത്യക്കാരാണ് മരിച്ചത്
2019 ഡിസംബർ മൂന്നിനാണ് സുഡാനിലെ ഖർത്തോം ജില്ലയിൽ മണപാത്ര നിർമാണ ഫാക്‌ടറിയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 18 ഇന്ത്യക്കാരുൾപ്പെടെ 23 പേർ മരിക്കുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ട്രക്കിൽ നിന്നും ഗ്യാസ് ഇറക്കുന്നതിനിടെയാണ് ഫാക്‌ടറിയിൽ പൊട്ടിത്തെറിയുണ്ടായത്. ഫാക്‌ടറിയിലെ സുരക്ഷാ മുൻകരുതലുകളുടെ അഭാവമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുഡാനിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് തമിഴ്‌നാട്, ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ന്യൂഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 60 ഇന്ത്യക്കാരാണ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്നത്. അപകടസമയത്ത് 53 പേരാണ് ഫാക്‌ടറിയിൽ ഉണ്ടായിരുന്നത്.