കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി - Tamil Nadu extends lockdown till Aug 31

സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയെ സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷമാണ് ലോക്ക്ഡൗൺ വിപുലീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിൽ കൊവിഡ് ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി  ലോക്ക് ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി  Tamil Nadu extends lockdown till Aug 31  Tamil Nadu extends lockdown
ലോക്ക് ഡൗൺ

By

Published : Jul 30, 2020, 2:53 PM IST

ചെന്നൈ: കൊവിഡിനെ തുടർന്ന് തമിഴ്നാട്ടിൽ ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗൺ നീട്ടുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷമാണ് ലോക്ക്ഡൗൺ വിപുലീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

ലോക്ക്ഡൗൺ ഇങ്ങനെ:

  • ഞായറാഴ്ചകളിലും പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കും.
  • രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴ് വരെ 50% സ്റ്റാഫുകളുമായി ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും പ്രവർത്തിക്കും.
  • ഇ-പാസ് നിയമങ്ങൾ അതേപടി നിലനിർത്തും. പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ തുടരും.
  • പച്ചക്കറി, പലചരക്ക് കടകളുടെ പ്രവർത്തന സമയം രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴ് വരെ നിശ്ചയിച്ചിട്ടുണ്ട്.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് 75% സ്റ്റാഫുകളുമായി പ്രവർത്തിക്കാൻ കഴിയും.
  • സ്വാതന്ത്ര്യദിനാഘോഷങ്ങൾ ശരിയായ സാമൂഹിക അകലം പാലിച്ച് അനുവദനീയമാണ്.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കും.

ABOUT THE AUTHOR

...view details