ചെന്നൈ:തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ നാല് പേർ കൂടി അറസ്റ്റിൽ. സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, ഇൻസ്പെക്ടർ ശ്രീധർ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഐപിസി സെക്ഷൻ 302 പ്രകാരമാണ് ഇൻസ്പെക്ടർ ശ്രീധറിനെതിരെ കേസെടുത്തത്. പൊലീസുകാരുടെ അറസ്റ്റ് വാര്‍ത്ത സാത്താൻകുളം നിവാസികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ നാല് പേർ കൂടി അറസ്റ്റിൽ - സാത്താൻകുളം
സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, ഇൻസ്പെക്ടർ ശ്രീധർ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ് അറസ്റ്റിലായത്.
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ നാല് പേർ കൂടി അറസ്റ്റിൽ
ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പി. ജയരാജനും മകന്‍ ബെനഡിക്‌സും ജൂണ്‍ 23നാണ് മരിച്ചത്. പൊലീസിന്‍റെ ക്രൂര മര്‍ദനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.