തമിഴ്‌നാട്ടില്‍ 3,827 പേര്‍ക്ക് കൂടി കൊവിഡ്; 61 മരണം - കൊവിഡ് 19
സംസ്ഥാനത്ത് 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 3,827 പേര്‍ക്ക് കൂടി കൊവിഡ്; 61 മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ 3,827 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,14,978 ആയി. തിങ്കളാഴ്‌ച 61 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,571 ആയി. 3,793 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.