ചെന്നൈ:തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,34,226 ആയി. ശനിയാഴ്‌ച 3,965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 69 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,898 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ 3,965 പേര്‍ക്ക് കൂടി കൊവിഡ്; 69 മരണം - കൊവിഡ് മരണം
സംസ്ഥാനത്ത് 46,410 പേരാണ് ചികിത്സയിലുള്ളത്. ആകെ 85,915 പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട്ടില്‍ 3,965 പേര്‍ക്ക് കൂടി കൊവിഡ്; 69 മരണം
അതേസമയം ശനിയാഴ്‌ച 3,591 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. സംസ്ഥാനത്ത് 46,410 പേരാണ് ചികിത്സയിലുള്ളത്. ആകെ 85,915 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 15,66,917 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 1,185 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 76,158 പേര്‍ക്കാണ് ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.