ചെന്നൈ:തമിഴ്‌നാട്ടില്‍ 4,280 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാലായിരത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 കൊവിഡ് മരണങ്ങളും ശനിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. 1.07 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 1,450 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
തമിഴ്‌നാട്ടില്‍ 4,280 പേര്‍ക്ക് കൂടി കൊവിഡ്; 65 മരണം - തമിഴ്‌നാട്
1.07 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 1,450 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ഇതിനോടകം 13 ലക്ഷത്തിലധികം സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇന്ന് മാത്രം 94 ലാബുകളിലായി 36,164 സാമ്പിളുകൾ പരിശോധിച്ചു. 49 സര്‍ക്കാര്‍ ലാബുകളിലും 45 സ്വാകാര്യ ലാബുകളിലുമാണ് പരിശോധന നടത്തിയത്. 2,214 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 60,592 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് നിലവില്‍ 44,956 പേരാണ് ചികിത്സയിലുള്ളത്.
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 1,842 എണ്ണം ചെന്നൈയില്‍ നിന്നാണ്. മധുരില്‍ 350 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ആകെ 1,07,001 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 66,538 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.