കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു - തമിഴ്‌നാട്ടിൽ കൊവിഡ് -19

ഒമാൻ സന്ദർശിച്ച 45കാരനാണ് രോഗം സ്ഥിരീകിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 34 ആയി.

coronavirus case of tamil nadu  first covid-19 case of tamil nadu  coronavirus latest news  coronavirus in tamil nadu  tamil nadu case of coronavirus  ഇന്ത്യയിൽ കൊവിഡ് -19  തമിഴ്‌നാട്ടിൽ കൊവിഡ് -19  കൊവിഡ് -19 എണ്ണം
തമിഴ്‌നാട്ടിർ കൊവിഡ്-19 സ്ഥിരീകരിച്ചു

By

Published : Mar 8, 2020, 5:35 AM IST

ചെന്നൈ:രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കിയതിനിടെ തമിഴ്നാട്ടിൽ കൊവിഡ് -19 സ്ഥിരീകരിച്ചു. ഒമാൻ സന്ദർശിച്ച 45കാരനാണ് രോഗം സ്ഥിരീകിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രി സി വിജയബാസ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 28ന് ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇയാളെ സ്ക്രീനിംഗിന് വിധേയനാക്കിയ ശേഷം സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്ത് ഇതോടെ 34 പേർക്കാണ് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് എത്തിയ രണ്ട് ലഡാക്ക് സ്വദേശികൾക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ്-19 ബാധ സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിർദേശം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details