ചെന്നൈ: തമിഴ്‌നാട്ടില്‍ മറ്റൊരു കൊവിഡ് ആശുപത്രി കൂടി പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. ചെന്നൈയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എയ്‌ജിങ് കേന്ദ്രത്തെയാണ് കൊവിഡ് കെയര്‍ സെന്‍ററായി മാറ്റിയത്. കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ചൊവ്വാഴ്‌ച നിര്‍വഹിക്കും. പുതിയ ആശുപത്രിയില്‍ 750 ബെഡുകളാണ് ഉണ്ടായിരിക്കുക. ഇതില്‍ 300 ബെഡുകളില്‍ ഓക്‌സിജന്‍ സഹായം ഘടിപ്പിച്ചിരിക്കും, 200 ബെഡുകള്‍ക്കൊപ്പം വെന്‍റിലേറ്റര്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. രോഗികളില്‍ മാനസിക സമ്മര്‍ദം ലഘൂകരിക്കാനായി ആശുപത്രിയില്‍ പ്രത്യേക യോഗ മുറി, ലൈബ്രററി, ടിവി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിദഗ്‌ധരായ ആരോഗ്യപ്രവര്‍ത്തകരെ കേന്ദ്രത്തില്‍ നിയമിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ നിലവില്‍ 100 ഡോക്‌ടര്‍മാരും, 150 നഴ്‌സുമാരും, 200 ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെന്നും ഡയറക്‌ടര്‍ ഡോ. കെ നാരായണ സ്വാമി വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ മറ്റൊരു കൊവിഡ് ആശുപത്രി കൂടി പ്രവര്‍ത്തനത്തിനൊരുങ്ങുന്നു - Guindy district
ചെന്നൈയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എയ്‌ജിങ് കേന്ദ്രത്തെയാണ് കൊവിഡ് ആശുപത്രിയായി മാറ്റിയത്. കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിര്‍വഹിക്കും
തമിഴ്‌നാട്ടില്‍ മറ്റൊരു കൊവിഡ് ആശുപത്രി കൂടി പ്രവര്‍ത്തനത്തിനൊരുങ്ങുന്നു
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം തമിഴ്‌നാട്ടില്‍ ഇതുവരെ 1,14,978 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 46,836 പേര്‍ ചികില്‍സയില്‍ തുടരുന്നു. 66,571 പേര്‍ രോഗവിമുക്തി നേടി. 1571 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.