ചെന്നൈ: കൊവിഡ് പരിശോധനയ്‌ക്കായുള്ള അമ്മ മിനി ക്ലിനിക്കുകൾ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഉദ്ഘാടനം ചെയ്‌തു. ഒരേ സമയം 2000 അമ്മ ക്ലിനിക്കുകളാണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്.
തമിഴ്‌നാട്ടിൽ കൊവിഡ് പരിശോധനക്ക് 'അമ്മ ക്ലിനിക്കുകൾ' - അമ്മ മിനി ക്ലിനിക്കുകൾ തമിഴ്‌നാട്
ഒരേ സമയം 2000 അമ്മ ക്ലിനിക്കുകളാണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്
തമിഴ്‌നാട്ടിൽ കൊവിഡ് പരിശോധനക്ക് 'അമ്മ ക്ലിനിക്കുകൾ'
കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വൈറസ് വ്യാപനം തടയാൻ വീടുതോറും ബോധവൽക്കരണം നടത്തി. ചെന്നൈയിൽ വൈറസ് നിയന്ത്രണ വിധേയമാണെന്നും ക്ലിനിക്കുകൾ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കവെ പളനി സ്വാമി പറഞ്ഞു. കൊവിഡ് ഇല്ലാതാക്കാൻ ജനങ്ങളും സർക്കാരിനൊപ്പം സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.