കേരളം

kerala

By

Published : Apr 20, 2020, 4:35 PM IST

ETV Bharat / bharat

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം: തമിഴ്‌നാട് മുഖ്യമന്ത്രി

തമിഴ്‌നാട്ടില്‍ നിന്നുള്ള 650 മത്സ്യത്തൊഴിലാളികളാണ് കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്

Tamil Nadu CM news  covid news  iran news  fishermen news  തമിഴ്‌നാട് സിഎം വാർത്ത  കൊവിഡ് വാർത്ത  ഇറാന്‍ വാർത്ത  മത്സ്യബന്ധന തൊഴിലാളി വാർത്ത
പളനിസ്വാമി

ചെന്നൈ: കൊവിഡ് 19-നെ തുടർന്ന് ഇറാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരായ മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി കത്തയച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള 650 മത്സ്യത്തൊഴിലാളികളാണ് നിലവില്‍ ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഇതിനായി ഇറാനിലെ ഇന്ത്യന്‍ എംബസിക്ക് നിർദ്ദേശം നല്‍കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് ഇതിന് മുമ്പ് ഫെബ്രുവരി 28-ാം തീയതി കത്തയച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5118 ആയി. ഇതിനകം ഇറാനില്‍ 82,211 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details