ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജല്ലിക്കട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി. കാളയോട്ട മത്സരത്തിൽ 150 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. അതേസമയം, മഞ്ജുവിരട്ട്, വടമാട് എന്നീ മത്സരയിനങ്ങളിൽ 300 പേർക്ക് വരെ പങ്കെടുക്കാം.
ജല്ലിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താൻ സർക്കാർ അനുമതി - Tamil Nadu allows bull-taming sport
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർ സർക്കാർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ നിന്ന് കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവുണ്ട്.
ജല്ലിക്കെട്ട്
ജനുവരി മുതൽ മെയ് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർ സർക്കാർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ നിന്ന് കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവുണ്ട്. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ തെർമൽ സ്കാനിങ്ങിന് വിധേയരാക്കും.