മലേഷ്യയില്‍ കുടുങ്ങിയ 113 പേരെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിച്ചു - Indian Air Force facility
ഒരു സ്‌ത്രീയുൾപ്പെടെയുള്ള യാത്രക്കാരെയാണ് പ്രത്യേക എയർ ഏഷ്യ വിമാനത്തില്‍ ചെന്നൈയിലെത്തിച്ചത്.
മലേഷ്യയില്‍ കുടുങ്ങിയ 113 പേരെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിച്ചു
ചെന്നൈ: മലേഷ്യയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ 113 ഇന്ത്യക്കാരെ ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തെ തുടർന്ന് മലേഷ്യയില്‍ കുടുങ്ങിയ ഇവരെ പ്രത്യേക എയർ ഏഷ്യ വിമാനത്തിലാണ് ചെന്നൈയിലെത്തിച്ചത്. ചെന്നൈയ്‌ക്ക് സമീപം താംബരത്തെ വ്യോമസേനാ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റിപാര്‍പ്പിക്കും.