കേരളം

kerala

ETV Bharat / bharat

സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

സാമൂഹ്യനീതി വകുപ്പിന്‍റെ കണക്ക് പ്രകാരം തമിഴ്‌നാട്ടില്‍  ഇത്തരത്തില്‍ 144 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്.

തമിഴ്‌നാട്ടില്‍ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരാള്‍ മരിച്ചു

By

Published : Nov 15, 2019, 11:14 AM IST

Updated : Nov 15, 2019, 11:47 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. അമ്പത്തഞ്ചുകാരനായ സാദിക് ബക്‌ചാ എന്നയാളാണ് വിഷവായു ശ്വസിച്ച് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഇതേ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചുകാരനായ അരുണ്‍ കുമാര്‍ മരണപ്പെട്ടിരുന്നു. സഹോദരന്‍ രഞ്ജിത്ത് കുമാറിനൊപ്പമാണ് ഇയാള്‍ എക്‌സ്പ്രസ് അവന്യൂ മാളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയത്. ടാങ്കിലിറങ്ങിപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട സഹോദരനെ രക്ഷിക്കാനിറങ്ങിയ അരുണ്‍ കുമാര്‍ വിഷവാതകം ശ്വസിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു.

സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

സാമൂഹ്യനീതി വകുപ്പിന്‍റെ കണക്കു പ്രകാരം തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ 144 മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്. ഇത്തരം തൊഴിലുകൾ മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് 1993-ൽ നിരോധിച്ചിരുന്നു. ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

Last Updated : Nov 15, 2019, 11:47 AM IST

ABOUT THE AUTHOR

...view details