പനാജി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വിശ്വജിത് പി. റാണെ അഭ്യര്‍ത്ഥിച്ചു. ഗോവയില്‍ 196 പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മന്‍ഗോര്‍ ഹില്‍ മേഖലയില്‍ കൊവിഡ് സമൂഹവ്യാപനമായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരുന്നു.
ഗോവയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി - ആരോഗ്യമന്ത്രി
ഗോവയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
കൊവിഡ് 19; ഗോവയില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
മുഖ്യമന്ത്രി പ്രമോദ് സവാന്ത്, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മന്‍ഗോര്‍ ഹില്ലില്‍ ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗോവ ആരോഗ്യ സെക്രട്ടറി നില മോഹനന്‍ പ്രദേശം കണ്ടോണ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.