ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി - ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
റാഞ്ചി: ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം തിരിച്ചിറക്കി. റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്. നിലവിൽ അധികൃതർ വിമാനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് തകരാറുകൾ ഇല്ലെങ്കിൽ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.