ജയിലില്‍ കലാപം: മൂന്ന് ഗാർഡുകളും 29 തടവുകാരും കൊല്ലപ്പെട്ടു - 32
താജിക്കിസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ വഹാദിലെ ജയിലിലാണ് കലാപം നടന്നത്.
ജയിലില്‍ കലാപം
മധ്യേഷ്യന്‍ രാജ്യമായ താജികിസ്താനിലെ ജയിലില്‍ കലാപം. മൂന്ന് ജയില്‍ ഗാര്‍ഡുകളും 29 തടവുകാരുമടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി ജസ്റ്റിസ് മൻസൂർജോൺ ഉമറോവ് ആണ് ഈ കാര്യം അറിയിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് കലാപം ആരംഭിച്ചത്. കത്തികള്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. ഐഎസ് ഭീകരര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ കുത്തുകയായിരുന്നു. മറ്റ് തടവുകാരെ ഇവര്‍ ബന്ദികളാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 തടവുകാരെ വെടിവച്ച് കൊന്നു. 1500 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.