ലക്‌നൗ: ഫോട്ടോഗ്രഫർമാർക്കും വ്യവസായികൾക്കും പുത്തൻ പ്രതീക്ഷകൾ നൽകി താജ്‌മഹൽ വീണ്ടും തുറന്നു. ലോക്ക് ഡൗണിന് ആറുമാസങ്ങൾക്ക് ശേഷമാണ് മാർഗനിർദേശങ്ങളുമായി താജ്‌മഹൽ തുറന്നത്. 465 ഓളം ഫോട്ടോഗ്രഫർമാരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഓരോ ദിവസവും പ്രവേശിപ്പിക്കും. ഒരു ദിവസം 5000 സന്ദർശകരെയാണ് അനുവദിക്കുക. ഫോട്ടോഗ്രഫർമാരുടെ സംഘത്തെ അനുവദിക്കില്ല.
താജ്‌മഹൽ വീണ്ടും തുറന്നു; ഒരു ദിവസം 5000 പേർക്ക് പ്രവേശനം - agra uttarpradesh
ലോക്ക് ഡൗണിന് ആറുമാസങ്ങൾക്ക് ശേഷമാണ് മാർഗനിർദേശങ്ങളുമായി താജ്‌മഹൽ തുറന്നത്.
സ്‌മാരകത്തിന്‍റെ ചുവരുകളിലും മറ്റും വിനോദസഞ്ചാരികൾ സ്‌പർശിക്കാതിരിക്കാനും ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്‌കുകൾ, കയ്യുറകൾ, ഷൂ കവറുകൾ എന്നിവ കൃത്യമായി കളയാനും കാവൽക്കാർ കർശന ജാഗ്രത പാലിക്കുന്നുണ്ട്. ആദ്യദിവസമായ ഇന്ന് 500 പേർ താജ് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. താജ്‌മഹലിനെ ആശ്രയിച്ച് നിരവധി പേരാണ് ജീവിക്കുന്നത്. കൊവിഡ് എല്ലാം പ്രതിസന്ധിയിലാക്കിയെന്നും എല്ലാവരുടെയും ജീവിതമാർഗം നിലച്ചുവെന്നും ആർക്കിയോളജിക്കൽ സൈറ്റ് ഫോട്ടോഗ്രഫി അസോസിയേഷൻ പ്രസിഡന്‍റ് സർവോട്ടം സിംഗ് പറഞ്ഞു. മാർച്ച് 17 നാണ് താജ്‌മഹൽ അടച്ചത്.