ന്യൂഡൽഹി: ഡൽഹി വർഗീയ കലാപത്തിൽ ഐബി ഓഫീസർ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ താഹിർ ഹുസൈൻ നൽകിയ ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളി. രണ്ട് ദിവസം വാദം കേട്ട ശേഷമായിരുന്നു കർക്കാർദുമ കോടതിയിലെ അഡീഷണൽ സെഷൻ ജഡ്‌ജി വിനോദ് യാദവ് ജാമ്യാപേക്ഷ തള്ളിയത്. ആംആദ്‌മി കൗൺസിലറായ താഹിർ ഹുസൈനെ പാർട്ടി സസ്പെൻഡ് ചെയ്‌തിരുന്നു. ഹുസൈനെതിരെ ഡൽഹി പൊലീസ് രണ്ട് കുറ്റപത്രങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്. ഐപിസിയിലെ വിവിധ പ്രധാന വകുപ്പുകളാണ് ഹുസൈനെതിരെ ചുമത്തിയിട്ടുള്ളത്.
ഡൽഹി കലാപം; താഹിർ ഹുസൈന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
ഹുസൈനെതിരെ ഡൽഹി പൊലീസ് രണ്ട് കുറ്റപത്രങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്.
ഡൽഹി കലാപം; താഹിർ ഹുസൈന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 24ന് ആരംഭിച്ച കലാപത്തിൽ 200ഓളം പേർക്ക് പരിക്കേറ്റിരുന്നു.