കേരളം

kerala

ETV Bharat / bharat

ഡൽഹി കലാപം; താഹിർ ഹുസൈൻ മനപൂർവം പ്രകോപനം സൃഷ്ടിച്ചതായി കോടതി - താഹിർ ഹുസൈൻ

മതത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരും ശത്രുത വളർത്തിയതായി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക് പറഞ്ഞു. ശത്രുത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും മറ്റ് സമുദായത്തിത്തെ പ്രകോപിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു

ഡൽഹി കലാപത്തിൽ താഹിർ ഹുസൈൻ മനപൂർവം തന്റെ സമൂഹത്തെ പ്രകോപിപ്പിച്ചതായി കോടതി
ഡൽഹി കലാപത്തിൽ താഹിർ ഹുസൈൻ മനപൂർവം തന്റെ സമൂഹത്തെ പ്രകോപിപ്പിച്ചതായി കോടതി

By

Published : Aug 22, 2020, 8:50 AM IST

ന്യൂഡൽഹി: ആം ആദ്‌മി കൗൺസിലർ താഹിർ ഹുസൈനെതിരെ സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. ഫെബ്രുവരിയിൽ നടന്ന വർഗീയ അക്രമത്തിനിടെ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരും ശത്രുത വളർത്തിയതായി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക് പറഞ്ഞു. ശത്രുത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും മറ്റ് സമുദായത്തിത്തെ പ്രകോപിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 25 നാണ് ചന്ദ് ബാഗിൽ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും ആഗസ്റ്റ് 28ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പ്രതികളായ ഹസീൻ, നസീം, കാസിം, സമീർ ഖാൻ, അനസ് എന്നിവർ കലാപസമയത്ത് ഗൂഢാലോചന നടത്തി നിയമവിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109, 114 (കുറ്റം ചെയ്യുമ്പോൾ കുറ്റവാളി ഹാജരാകുന്നത്) വകുപ്പ് പ്രകാരം ഹുസൈൻ ചെയ്ത കുറ്റത്തെ കോടതി നിരീക്ഷിച്ചു. സെക്ഷൻ 147, 148 (കലാപം), 149 (നിയമവിരുദ്ധമായ അസംബ്ലി), 436 ( സ്ഫോടനാത്മക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം), 365 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 201 (തെളിവുകളുടെ നാശം), 120-ബി (ക്രിമിനൽ ഗൂഢാലോചന), 34 (പൊതുവായ ഉദ്ദേശ്യം) എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details