റാഞ്ചി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയുടെ ഭാര്യ രംഗത്ത്. ജില്ലാ പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭാര്യ ഷെയ്‌സ്‌ത പര്‍വീണാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിലെ 11 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പിന്‍വലിച്ചതിലൂടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസിന്‍റെ അന്വേഷണത്തില്‍ അതൃപ്തി വ്യക്തമാക്കി തബ്രേസിന്‍റെ ഭാര്യ രംഗത്തെത്തിയത്. കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം - തബ്രേസ് അന്‍സാരി
കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയുടെ ഭാര്യയാണ് ജില്ലാ പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട
നേരത്തേ മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ അറിയിച്ചത്. ജൂണ്‍ 17 ന് ജാര്‍ഖണ്ഡിലെ സെറയ്ഖേല കര്‍സ്വന്‍ ജില്ലയില്‍ വച്ച് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തബ്രേസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് തബ്രേസ് മരിച്ചത്.