ലക്‌നൗ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് സമ്മേളനം സംഘടിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് യുപി മുന്‍ ഡിജിപി വിക്രം സിംഗ്. ജനദ്രോഹ നടപടിയാണ് സമ്മേളനം സംഘടിപ്പിച്ചതിലൂടെ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ചെയ്‌തിരിക്കുന്നതെന്നും അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ചെയ്‌തത് ഗുരുതര കുറ്റകൃത്യമെന്ന് യുപി മുന്‍ ഡിജിപി - യുപി മുന്‍ ഡിജിപി
ജനദ്രോഹ നടപടിയാണ് സമ്മേളനം സംഘടിപ്പിച്ചതിലൂടെ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ചെയ്‌തിരിക്കുന്നതെന്നും അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം; തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ചെയ്‌തത് ഗുരുതര കുറ്റകൃത്യമെന്ന് യുപി മുന്‍ ഡിജിപി
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിദേശത്ത് നിന്ന് ആളുകള്‍ വരുന്ന കാര്യം പൊലീസ് അധികാരികളെ നേരത്തെ അറിയിക്കണമായിരുന്നു. അത് സംഘാടകരുടെ ചുമതലയാണ്. ഇതിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ യുഎപിഎ ചുമത്തണം. എന്നാല്‍ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനവുമായി ബന്ധപ്പെട്ട് യുപിയില്‍ ശനിയാഴ്‌ച 57 വിദേശികളടക്കം 83 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.