കേരളം

kerala

ETV Bharat / bharat

വീസ നിയമലംഘനം; തബ്‌ലീഗ് ജമാഅത്തിലെ വിദേശ അംഗങ്ങള്‍ക്ക് മോചനം

198 ഇന്തോനേഷ്യൻ പൗരന്മാരെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

Tablighi Jamaat  Court allows 198 Indonesians to walk free on payment of fine  തബ്ലീഗ് ജമാ അത്ത്  ഇന്തേനേഷ്യൻ പൗരന്മാർ
Tablighi Jamaat: Court allows 198 Indonesians to walk free on payment of fine

By

Published : Jul 23, 2020, 6:06 PM IST

ന്യൂഡൽഹി:വീസാ മാനദണ്ഡങ്ങൾ ലംഘിച്ച് നിസാമുദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 198 ഇന്തോനേഷ്യൻ പൗരന്മാരെയും പിഴ ഈടാക്കി വിട്ടയക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. 100 ഇന്തോനേഷ്യൻ പൗരന്മാർക്ക് 7,000 രൂപ വീതം പിഴ അടച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ് ഉത്തവരിട്ടു.

മറ്റ് 98 പേർക്ക് 5,000 രൂപ വീതം പിഴയടക്കണമെന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സ്വാതി ശർമ്മയുടെ ഉത്തരവിൽ പറയുന്നു. അഭിഭാഷകരായ അഷിമ മണ്ട്ല, ഫഹിം ഖാൻ, അഹമ്മദ് ഖാൻ എന്നിവരാണ് വിദേശികൾക്ക് വേണ്ടി ഹാജരായത്. കേസിലെ പരാതിക്കാരനായ ഡിഫൻസ് കോളനിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ലജ്പത് നഗർ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ, നിസാമുദീൻ ഇൻസ്പെക്ടർ എന്നിവർ വിധിയിൽ എതിർപ്പുകളില്ലെന്ന് പറഞ്ഞു. വീസ വ്യവസ്ഥകൾ ലംഘിക്കൽ, കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് ദേശീയ തലസ്ഥാനത്തെ നിസാമുദീൻ മർകസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കൽ, മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കാര്യങ്ങളാണ് വിദേശികൾക്കെതിരെയുള്ള കുറ്റപത്രത്തിൽ ഉള്ളത്.

ABOUT THE AUTHOR

...view details