ന്യൂഡൽഹി: മാർച്ച് 13 മുതൽ 19 വരെ ന്യൂഡൽഹിയിൽ നിന്ന് യാത്ര ചെയ്തവരെ കണ്ടെത്താൻ റെയിൽവേ മന്ത്രാലയം മേഖലാ ആസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
തബ്‌ലിഗ് ജമാഅത്ത് സമ്മേളനം; യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങി - തബ്‌ലിഗ് ജമാഅത്ത് സമ്മേളനം
ആന്ധ്രയിലെ ഗുണ്ടൂരിലേക്കുള്ള ഡുറന്‍റോ എക്‌സ്‌പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്‌സ്‌പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്‌പ്രസ്, ന്യൂഡൽഹി-റാഞ്ചി രാജധാനി എക്‌സ്‌പ്രസ്, എപി സമ്പാർക്ക് ക്രാന്തി എക്‌സ്‌പ്രസ് എന്നീ അഞ്ച് ട്രെയിനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങൾ റെയിൽവേ മന്ത്രാലയത്തിന് കൈമാറുമെന്നും വിവരങ്ങൾ പ്രകാരം കോൺടാക്റ്റ് ട്രെയ്‌സിങിനായുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന് ആരംഭിക്കാൻ കഴിയുമെന്നും റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.
ആന്ധ്രയിലെ ഗുണ്ടൂരിലേക്കുള്ള ഡുറന്‍റോ എക്‌സ്‌പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്‌സ്‌പ്രസ്, ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്‌പ്രസ്, ന്യൂഡൽഹി-റാഞ്ചി രാജധാനി എക്‌സ്‌പ്രസ്, എപി സമ്പാർക്ക് ക്രാന്തി എക്‌സ്‌പ്രസ് എന്നീ അഞ്ച് ട്രെയിനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവർ ഈ ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം.