ന്യൂഡല്‍ഹി:പ്രവര്‍ത്തകര്‍ ഭരണകൂടങ്ങളുമായി സഹകരിക്കണമെന്ന് തബ്‌ലീഗ് ജമാഅത്ത് നേതാവ് മുഹമ്മദ് സാദ് കണ്ഡല്‍വി. ശബ്ദ സന്ദേശം വഴിയാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനെതിരെ ഒന്നിക്കാനുള്ള നേതാവിന്‍റെ സന്ദേശം അണികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കാനാണ് നിര്‍ദേശം.
പ്രവര്‍ത്തകര്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് തബ്‌ലീഗ് ജമാഅത്ത് നേതാവ് - Tablighi Jamaat chief
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരുകളോട് സഹകരിക്കാന്‍ ശബ്ദസന്ദേശത്തില്‍ ആഹ്വാനം
കൊവിഡിനെ ചെറുക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് തബ്‌ലിഗ് ജമാഅത്ത് തലവന്‍
കൊവിഡ് വളരെ വേഗത്തില്‍ രാജ്യവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസിന്‍റെ വ്യാപനം തടയേണ്ടത് പ്രധാനമാണ്. ആവശ്യക്കാരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം- അദ്ദേഹം പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിന് ക്രൈം ബ്രാഞ്ചും സാമ്പത്തിക ഇടപാടില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റും മുഹമ്മദ് സാദ് കണ്ഡല്‍വിക്കെതിരെ കേസെടുത്തിട്ടുണ്ട്.