ന്യൂഡൽഹി: നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് 20 കുറ്റപത്രങ്ങൾ സമർപ്പിക്കും. ഡൽഹിയിലെ സാകേത് കോടതിയിലാണ് കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത്. ഈ മാസം തുടക്കത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് 700 ഓളം വിദേശികളായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു.
നിസാമുദ്ദീന്‍ സമ്മേളനം; 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും - ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച്
700 ഓളം വിദേശികളായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചെടുത്തിരുന്നു.
![നിസാമുദ്ദീന്‍ സമ്മേളനം; 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും Tablighi Jamaat case news Saket court news Delhi Police Crime Branch നിസാമുദീൻ സമ്മേളനം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സാകേത് കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7350769-1032-7350769-1590476674370.jpg)
നിസാമുദീൻ സമ്മേളനം; 83 വിദേശികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രങ്ങൾ സമർപ്പിക്കും
ഈ മാസം അഞ്ചിന് തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്‍റെ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. നിസാമുദ്ദീനിലെ സമ്മേളനത്തിൽ നേതൃത്വം വഹിച്ച 20 പേരെക്കുറിച്ചുള്ള വിവരങ്ങളുംചോദിച്ചറിഞ്ഞു. 1897 ലെ പകർച്ചവ്യാധി നിയമപ്രകാരം തബ്‌ലീഗ് ജമാഅത്ത് മേധാവിക്കും സമ്മേളനവുമായി ബന്ധപ്പെട്ടവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.